ചന്ദനപ്പള്ളി: കേരളാ കോണ്‍ഗ്രസ് (ജോസഫ്) കോന്നി നിയോജക മണ്ഡലം പ്രസിഡന്റും ജില്ലാ ട്രഷറാറും ആയിരുന്ന ജോര്‍ജ് കുറ്റിയില്‍ (82) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രണ്ടിനു ചന്ദനപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍.
ചന്ദനപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ അംഗം, ചന്ദനപ്പള്ളി വലിയപള്ളി സെക്രട്ടറി, മൈലപ്ര മാര്‍ ഫീലക്‌സീനോസ് ഐ.റ്റി.സി. ഗവേണിംഗ് ബോര്‍ഡ് അംഗം, പത്തനംതിട്ട ജില്ലാ പില്‍ഗ്രിമേജ് ടൂറിസം സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ചിന്നമ്മ ജോര്‍ജ്ജ്, കൊടുമണ്‍ കളീക്കല്‍ കുടുംബാംഗമാണു. മക്കള്‍: ജേക്കബ് ജോര്‍ജ്ജ് കുറ്റിയില്‍ (വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍) എലിസബത്ത് ജോസഫ് (ദുബായ്) പരേതനായ മാത്യു ജോര്‍ജ്ജ്. മരുമക്കള്‍: ദീപ മേരി ജേക്കബ് (പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ജോസഫ് ജോര്‍ജ്ജ് (ദുബായ്), നിമ്മി മാത്യു.