കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മട്ടാഞ്ചേരി എ.കെ റോഡ് മങ്ങാട്ടുപറമ്പില്‍ സുനില്‍ കുമാറിന്റെ മകന്‍ എം.എസ് ശരത്തിനെയാണ് കോളേജ് ക്യാമ്പസിലെ റോഡരികില്‍ ഇന്ന് വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വഴിയാത്രക്കാരാണ് ഒരു വിദ്യാര്‍ത്ഥി വീണു കിടക്കുന്നത് കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ എടുത്ത് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. എന്നാല്‍ പരിശോധനയില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മുഖത്ത് മുറിവേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും ആശുപത്രി സൂപ്രണ്ടും അത്യാഹിത വിഭാഗത്തിലെത്തി. മരണകാരണം അറിവായിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടോ സ്വാഭാവിക മരണമാണോ എന്നതില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...