കേരള കോൺഗ്രസ് ജോസഫിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള കോൺഗ്രസ് ജോസഫിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയായില്ല. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി എന്നിവരുടെ പേരായിരുന്നു പരിഗണനയിൽ. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് സീറ്റിനായി അവകാശവാദം ഉന്നയിച്ചതാണ് പ്രതിസന്ധിയായത്. എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കം തുടരുന്നു. വൈപ്പിൻ, പെരുമ്പാവൂർ, കൊച്ചി മണ്ഡലങ്ങളിലാണ് തീരുമാനമാകാത്തത്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്കു പകരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന മനോജ് മൂത്തേടനും ഉല്ലാസ് തോമസുമാണ് പരിഗണനയിൽ.

കൊച്ചിയിൽ ദീപ്തി മേരി വർഗീസിനേയും ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനേയും പരിഗണിക്കുന്നു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെ കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും. അനുനയ ശ്രമങ്ങൾക്കിടെയാണ് കെ.സുധാകരന്റെ വാർത്താസമ്മേളനം. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകളും പന്തം കൊളുത്തി പ്രകടനവും നടന്നു. കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവന്നേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...