കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ സംബന്ധിച്ച തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് : ജോസ് കെ. മാണി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ സംബന്ധിച്ച തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് എടുക്കുമെന്ന് ജോസ് കെ. മാണി എംപി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചയായതായും ജോസ് കെ. മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ. മാണി.

കുട്ടനാട് സീറ്റില്‍ അവകാശവാദം വിട്ടു കൊടുക്കില്ലെന്ന് ആവര്‍ത്തിച്ച്‌ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. കാലങ്ങളായി കേരളാ കോണ്‍ഗ്രസ് മത്സരിച്ച്‌ വന്ന മണ്ഡലമാണ്. അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള അവകാശവും കേരളാ കോണ്‍ഗ്രസിന് തന്നെയാണ്. എന്ത് അടിസ്ഥാനത്തിലാണ് പിജെ ജോസഫ് കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ പേരിലും രണ്ടില ചിഹ്നത്തിലും മത്സരിക്കാന്‍ കഴിയില്ല. അതില്ലാതിരുന്നിട്ടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങുന്ന പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വെല്ലു വിളിക്കുകയാണ്. തോറ്റു തുന്നം പാടിയവരുടെ വിലാപമാണിതെന്നും ജോസ് കെ മാണി പറഞ്ഞു.

ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വളരെ വേഗത്തില്‍ തന്നെ ഒരു രാഷ്ട്രീയ നിലപാട് എടുത്തിരിക്കും. കുട്ടനാട് എക്കാലവും കേരള കോണ്‍ഗ്രസ് എം രണ്ടില ചിഹ്നത്തില്‍ മത്സരിച്ചിട്ടുള്ള സ്ഥലമാണ്. മുന്നണി ഏത് എന്നത് തീരുമാനിക്കും. എന്ത് രാഷ്ട്രീയ നിലപാട് എടുക്കണമെന്നത് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി മാസങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് എല്ലാതരത്തിലും എം സജ്ജമാണ്. ശക്തമായി മുന്നോട്ടുപോകുന്നതാണ്. മുന്നണി നിലപാട് എന്തായിരിക്കുമെന്നത് ഇലക്ഷന്‍ കമ്മീഷന്റെ നോട്ടിഫിക്കേഷന്‍ വന്നശേഷം അറിയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...