റാന്നി : കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ദീർഘകാലം പാർട്ടിയുടെ റാന്നി നിയോജക മണ്ഡലം പ്രസിഡണ്ടും മുതിർന്ന നേതാവുമായ ആലിച്ചൻ അറൊന്നിലിന് ആദ്യ മെമ്പർഷിപ്പ് നൽകിയാണ് ക്യാമ്പയിന് ആരംഭിച്ചത്. കേരള കോൺഗ്രസ് (എം) സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ.മനോജ് മാത്യു അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ.പ്രമോദ് നാരായൺ എക്സ് എം.എല്.എ., ടി.ഓ.എബ്രഹാം തോട്ടത്തിൽ, ജില്ലാ പ്രസിഡണ്ട് സജി അലക്സ് എന്നിവർ ചേർന്ന് മെമ്പർഷിപ്പ് കൈമാറി.
സെക്രട്ടേറിയേറ്റ് അംഗം ജോർജ്ജ് എബ്രഹാം, ജില്ലാ സെക്രട്ടറിമാരായ ബിബിൻ കല്ലംപറമ്പിൽ, ഷെറി തോമസ്, ദളിത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം.സി.ജയകുമാർ, ടോമി വടക്കേമുറി, സണ്ണി ഇടയാടി, കോശി എബ്രഹാം, ടിബു പുരയ്ക്കൽ, ശോഭന എൻ.എസ്., അഡ്വ.സിബി ജെയിംസ്, ദിലീപ് ഫിലിപ്പ്, രാജീവ് വർഗീസ്, ടോമി പാറക്കുളങ്ങര, മാത്തുക്കുട്ടി നൊച്ചുമണ്ണിൽ, മാത്തുക്കുട്ടി ജോർജ്ജ്, ജേക്കബ് കോശി കുരുടമണ്ണിൽ എന്നിവർ പങ്കെടുത്തു.




























