റാന്നി : കേരള കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം കൺവെൻഷനും, പാർട്ടി എംഎൽഎ മാർക്കുള്ള സ്വീകരണവും, പുതിയതായി പാർട്ടിയിലേക്ക് കടന്നു വരുന്നവര്‍ക്കുള്ള അംഗത്വ വിതരണവും നാളെ റാന്നി വളയാനാട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അഡ്വ.പ്രമോദ് നാരായൺ എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഗവൺമെന്റ് ചീഫ് ഡോ.എൻ ജയരാജ്, എം.എല്‍.എമാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പ്രസിഡന്റ് എൻ എം രാജു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചെറിയാൻ പോളച്ചിറക്കൽ, അഡ്വ.എലിസബേത് മാമൻ മത്തായി എക്സ് എം.എല്‍.എ, ജില്ലാ ജനറൽ സെക്രട്ടറി ജോർജ് എബ്രഹാം എന്നിവർ പങ്കെടുക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചൻ അറൊന്നിൽ അറിയിച്ചു.