സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹമാണ് പാര്‍ട്ടിയില്‍ ; പലര്‍ക്കും പരാതിയുണ്ട് : സി.കെ പത്മനാഭന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹമാണ് പാർട്ടിയിൽ നടക്കുന്നതെന്നും പുനസംഘടനയിൽ പലർക്കും പരാതിയുണ്ടെന്നും മുതിർന്ന ബി.ജെ.പി നേതാവ് സി.കെ പത്മാനാഭൻ. നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടികൾക്ക് ശേഷം പല നിയോജകമണ്ഡലങ്ങളിൽ നിന്നും പരാതികൾ എത്തിയിരുന്നു. ഇത് പരിഹരിച്ചിട്ടാവാം പുനസംഘടനയെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ആ പരാതികൾ ഇപ്പോഴും നിലനിൽക്കുകയാണ്. പലരും വിവിധ ഭാഗങ്ങളിൽ നിന്ന് വിളിക്കുന്നുണ്ട്. പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നും പത്മനാഭൻ പറഞ്ഞു.

പല ജില്ലകളിൽ നിന്നും ആളുകൾ പാർട്ടി വിട്ട് പോവുന്നുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. ഞാൻ പാർട്ടി വിട്ടുപോവുമെന്ന പ്രചാരണമൊന്നും ശരിയല്ല. ഇതുവരെ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും സി.കെ പത്മനാഭൻ ചൂണ്ടിക്കാട്ടി. എന്ത് വിഷയം വരുമ്പോഴും എന്റെ പേര് വലിച്ചഴിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത്തരക്കാർ പാർട്ടിക്ക് അകത്തും പുറത്തുമുണ്ട്. അതിൽ തനിക്കൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പലയിടത്തും പ്രശ്നങ്ങളുണ്ടായിട്ടും അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാത്രം മാറ്റിയായിരുന്നു ബി.ജെ.പിയുടെ പുനസംഘടന. എന്താണ് ഇങ്ങനെയൊരു പുനസംഘടന എന്ന ചോദ്യത്തിന് വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അതിന് താൻ വലിയ പ്രസക്തി നൽകുന്നില്ലെന്നും പത്മനാഭൻ പറഞ്ഞു. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് എന്റെ മുന്നിലുള്ളത്. അത് ഏറ്റെടുത്ത് തുടരുമെന്നും പത്മനാഭൻ ചൂണ്ടിക്കാട്ടി.

വ്യക്തികൾക്കല്ല നയങ്ങൾക്കും നിലപാടുകൾക്കുമാണ് പ്രാധാന്യം നൽകേണ്ടത്. പാർട്ടിയെ ശക്തിപ്പെടുത്താൻ പല കാര്യങ്ങളും ചെയ്യുമ്പോഴും അതിനെ ജനങ്ങൾ എങ്ങനെയെടുക്കുന്നുവെന്നതാണ് ഏറ്റവും പ്രധാന വിഷയം. കാലങ്ങളായി കേരളത്തിൽ ബി.ജെ.പി പ്രവർത്തനം ശക്തിപ്പെടുത്താൻ പല പരിപാടികളും നടത്തിയിട്ടും ഒന്നും നേടാനായില്ല എന്നത് യാഥാർഥ്യമാണ്. ഇതിന് നേതാക്കൾ പരിഹാരം കാണട്ടെയെന്നും സി.കെ പത്മനാഭൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...