കേരള കോൺഗ്രസ് എം സംസ്കാരവേദി പ്രൊഫ. ജോസ് പാറക്കടവിലിനെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട/തെള്ളിയൂർ: ദേശീയ അധ്യാപക ദിനത്തിൽ കേരള കോൺഗ്രസ് എം സംസ്കാരവേദി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ, സാഹിത്യകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ അധ്യാപകനും തുരുത്തിക്കാട് ബി എ എം കോളജ് മുൻ പ്രിൻസിപ്പലും ആയ പ്രൊഫ. ഡോ. ജോസ് പാറക്കടവിലിനെ ആദരിച്ചു. കേരള കോൺഗ്രസ് എം സംസ്കാരവേദി പത്തനംതിട്ട ജില്ല പ്രസിഡൻ്റ് ഡോ. അലക്സ് മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ല പ്രസിഡൻ്റ് സജി അലക്സ് സംസ്കാവേദിയുടെ അധ്യാപിക ദിനാചരണത്തിൻ്റെ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയും പ്രൊഫ. ഡോ. ജോസ് പാറക്കടവിലിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു

ഡോ. ജോസ് പാറക്കടവിലിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഒരു വിദ്യാർത്ഥിയായിരിക്കെ തന്നെ തന്റെ ശ്രദ്ധിയിൽപെട്ടിരുന്നു എന്നും അദ്ദേഹത്തിൻ്റെ പ്രവർത്തന മാതൃക പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നതിൽ തന്നെയും സ്വാധീനിച്ചിട്ടണ്ടെന്നും സജി അലക്സ് പ്രസ്താവിച്ചു. ആളുകൾ സ്വയം മാർക്കറ്റ് ചെയ്യപ്പെടുന്ന ലോക ക്രമത്തിൽ അതിന് തുനിയാതെ ഇന്നും സ്വതസിദ്ധമായ ശൈലിയിൽ പൊതുപ്രവർത്തനം തുടരുന്ന ഡോ. ജോസ് പാറക്കടവിൽ സമൂഹത്തിനാകെ മാതൃകയാണെന്നും അത്തരത്തിൽ സെൽഫ് പ്രമോഷൻ നടത്താത്തതുകൊണ്ടാകാം ജോസ് പാറക്കടവിലിന് അർഹതക്കനുസരിച്ചുള്ള അംഗീകാരങ്ങൾ ലഭിക്കാതെ പോയതെന്നും സജി അലക്സ് സൂചിപ്പിച്ചു.

സംസ്കാരവേദി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മനോജ് മാത്യു മുഖ്യപ്രഭാഷണം നടത്തി. മറ്റുള്ളവരെ പ്രോൽസാഹിപ്പിക്കുവാനും അവർക്ക് അവസരങ്ങൾ നല്കി നേതൃത്വനിരയിലേക്ക് മറ്റുള്ളവരെ കൈപിടിച്ചാനയിക്കാനും ഡോ. ജോസ് പാറക്കടവിൽ എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്ന് അഡ്വ. മനോജ് മാത്യു തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി ഷെറി കച്ചിറയ്ക്കൽ, ജില്ല വൈസ് പ്രസിഡൻ്റ് സോമൻ താമരച്ചാലിൽ, വേൾഡ് വിഷൻ മുൻ ഡയറക്ടർ അഡ്വ. റെനി കെ ജേക്കബ്, തെള്ളിയൂർ സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡൻ്റ് തോമസ് ഏബ്രഹാം, സംസ്കാരവേദി ജില്ല ജനറൽ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, കെ സി ഈപ്പൻ ജോയിച്ചൻ, ലൂക്കാച്ചായൻ അന്ബോറ്റി, സജി, ഷിബു മരുതൂർ, മുതലായവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...