സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ 73 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദിയിൽ വാണിജ്യ രംഗത്തുള്ള മറച്ചുവെക്കലിനെ ചെറുക്കുന്നതിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ മാസം നടന്ന പരിശോധനയിൽ ബിനാമി ബിസിനസ് നടത്തിയ 73 പേർ അറസ്റ്റിലായി. നട്‌സ്, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ഈത്തപ്പഴം തുടങ്ങിയവ വിൽപ്പന നടത്തിയവരാണ് പിടിക്കപ്പെട്ടവരിൽ കൂടുതൽ. നിയമലംഘകരെ അന്വേഷണത്തിനും തുടർന്നുള്ള പിഴകൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സംശയാസ്പദമായ പ്രവർത്തനങ്ങൾ സംബന്ധിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം നടത്തിയ 1519 പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്.

വാണിജ്യ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കുന്നതിനും കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും കണ്ടെത്തുന്നതിനുമായി നട്‌സ്, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ഈത്തപ്പഴം എന്നിവയുടെ ചില്ലറ വിൽപ്പന, ഭക്ഷ്യ, ഉപഭോക്തൃ വസ്തുക്കളുടെ കേന്ദ്ര വിപണികൾ, പുരുഷന്മാരുടെ വസ്ത്രങ്ങൾ, ഷൂ സ്റ്റോറുകൾ, പലചരക്ക് കടകൾ, മറ്റ് ചില്ലറ വിൽപ്പന ശാലകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ബിനാമി ബിസിനസ് തടയുന്നതിനുള്ള നിയമ പ്രകാരം പിടിക്കപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവ്, 50 ലക്ഷം റിയാൽ വരെ പിഴ, നിയമവിരുദ്ധ ഫണ്ടുകൾ പിടിച്ചെടുക്കൽ, കണ്ടുകെട്ടൽ എന്നിവ ശിക്ഷയായി ലഭിക്കും. ഒപ്പം സ്ഥാപനങ്ങൾ അടച്ചുപൂട്ടുക, വാണിജ്യ രജിസ്റ്റർ റദ്ദാക്കുക, വാണിജ്യ പ്രവർത്തനങ്ങൾ നിരോധിക്കുക, വിദേശികളെ രാജ്യത്ത് നിന്ന് നാടുകടത്തുക തുടങ്ങിയ നടപടികളും സ്വീകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...