അയ്യങ്കാളിയെ കേവല സമുദായാചാര്യൻ മാത്രമായി ചിത്രീകരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ദളിത് ആക്ടിവിസ്റ്റ് ഡോ. വിനീത വിജയന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : വിദ്യാഭ്യാസ അവകാശത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും സ്ത്രീപക്ഷ മുന്നേറ്റത്തിനും നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായ മഹാത്മാ അയ്യങ്കാളിയെ കേവല സമുദായാചാര്യൻ മാത്രമായി ചിത്രീകരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ദളിത് ആക്ടിവിസ്റ്റ് ഡോ. വിനീത വിജയന്‍ പറഞ്ഞു. റാന്നിയിൽ ദളിത് ഐക്യവേദി സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിനീത. ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ ജനപ്രതിനിധി സഭകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കുവാൻ സമുദായം ഒറ്റക്കെട്ടായി മുന്നേറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നവോത്ഥാന നായകന്മാരും മിഷനറിമാരും പടുത്തുയർത്തിയ നവോത്ഥാന മൂല്യങ്ങൾക്ക് തുടർച്ച ഉണ്ടാവാതെ പോയത് രാഷ്ട്രീയ പാർട്ടികളുടെ നിലപാടില്ലായ്മ കൊണ്ടാണെന്ന് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ അനിൽ കൊടിത്തോട്ടം പറഞ്ഞു. റവ. എ.എസ് ബിജു അധ്യക്ഷത വഹിച്ചു. എം സി ചന്ദ്രബോസ്, ഡോ. എം കെ സുരേഷ്, പ്രശാന്ത് മോളിക്കൽ, ഗോപി പട്ടയിൽ, രാജു തേക്കടയിൽ, ക്യാപ്റ്റൻ ടിനോ തോമസ്, പി.സി. ബാബു, മനോജ് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...