വിവാഹ അഭ്യർത്ഥന നിരസിച്ചു ; പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും ബന്ദിയാക്കി മർദ്ദിച്ചു ; നാല് പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിന് അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി മർദ്ദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി സുധീഷ് ഉള്‍പ്പെടെയാണ് പിടിയിലായത്. വിവാഹ അഭ്യർത്ഥന നിരസിച്ചപെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും മർദ്ദിച്ച് കുഴിച്ചിടാൻ ഒരു കുഴിയും വീടിന് പിന്നിൽ പ്രതികള്‍ ഉണ്ടാക്കിയിരുന്നതായി ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു. കിളിമാനൂർ സ്വദേശികളായ അനിൽ കുമാറിനെയും മകൻ അച്ചുവിനെയുമാണ് കഴിഞ്ഞ വ്യാഴാഴ്ച ബന്ദിയാക്കി ക്രൂരമായി മർദ്ദിച്ചത്. മതിര തെറ്റിമൂട് സ്വദേശി സുധീഷ് അനിൽകുമാറിൻെറ മകളെ വിവാഹം ആലോചിച്ചിരുന്നു. കുടുംബം ഇത് നിരസിച്ചതിലായിരുന്നു പ്രതികാരം. തികച്ചും ആസൂത്രിതമായിട്ടായിരുന്നു പ്രതികള്‍ കെണി ഒരുക്കിയത്. സുധീഷിൻെറ അമ്മൂമ്മക്ക് പഞ്ചായത്ത് നൽകിയ പണിതീരാത്ത കെട്ടിടമാണ് ഇടിമുറിയാക്കിയത്. ശബ്ദം പുറത്തുവരാതിരിക്കാൻ ഒരു മുറിയിൽ പ്രത്യേക സജീകരങ്ങള്‍ ചെയ്തു.

വീട്ടുപണിക്കാണെന്ന് പറഞ്ഞ അനിലിനെ വിളിച്ചു വരുത്തി. കൈ കാലുകള്‍ കെട്ടി അനിലിനെ ആയുധങ്ങള്‍ ഉപയോഗിച്ച് മർദ്ദിച്ചു. അനിലിനെ കൊണ്ട് മകൻ അച്ചുവിനെ വിളിച്ചു വരുത്തി. ഒരു പകലും രാത്രിയായി മർദ്ദിച്ചു. രാത്രിയായപ്പോള്‍ അനിലിൻെറ ഭാര്യയെയും വിളിച്ചു വരുത്താൻ ശ്രമിച്ചു. വരാതിരുന്നപ്പോള്‍ സുധീഷ് അച്ചുവിനെ വീട്ടിൽ കൊണ്ടുപോയി അമ്മയെ വിളിച്ചുവരുത്താൻ ശ്രമിച്ചു. പക്ഷെ അച്ചു വിവരം അമ്മയോട് പറഞ്ഞതോടെയാണ് പോലിസിലേക്ക് വിവരം കൈമാറിയത്. അനിലിനെയും പോലിസ് രക്ഷപ്പെടുത്തി. അപ്പോഴേക്കും ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച സുധീഷും കൂട്ടുകാരായ ആരോമൽ ലാൽകൃഷ്ണ, അരുണ്‍ എന്നിർ രക്ഷപ്പെട്ടു. പളനിയിൽ പോയി തലമൊട്ടയടിച്ച ശേഷം ചിതയറയിലുള്ള ഒരു പാറമടയിൽ ഒളിച്ചിരുന്നു. പോലിസ് വളഞ്ഞപ്പോള്‍ പ്രതികളിൽ മൂന്നു പേർ രാവിലെ കീഴടങ്ങി. സുധീഷ് ഉച്ചക്ക് ശേഷവും കീഴടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...