കോട്ടയം: ഏറ്റുമാനൂര്‍ ബൈപാസില്‍ ഏതാനും ദിവസങ്ങള്‍ മുന്‍പുണ്ടായ കാറപകടവും ഇതേ തുടര്‍ന്ന് കാറില്‍ നിന്നും കണ്ടെടുത്ത മാരകലഹരി മരുന്നും രാഷ്ട്രീയ ബന്ധങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. രാഷട്രീയബന്ധങ്ങളിലെ സുരക്ഷിതത്വം മറയാക്കി നടത്തിവന്ന ലഹരിമരുന്ന് വ്യാപാരത്തിന്റെ കണ്ണികളെയും രാഷ്ട്രീയ കൂട്ടുകെട്ടിനെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും മാരക ലഹരി വസ്തുക്കള്‍ കണ്ടെടുത്തിട്ടും ആരെയും അറസ്റ്റ് ചെയ്യാത്തതും അന്വേഷണ വിഷയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ലഹരി മരുന്നുപയോഗത്തിനും വിതരണത്തിനുമെതിരെ സംസ്ഥാന വ്യാപകമായി വന്‍ നിരീക്ഷണവും പ്രചാരണവും നടത്തി വരവെ അതില്‍ പങ്കാളികളായവരുടെ സഹപ്രവര്‍ത്തകര്‍ തന്നെ വിതരണ ശൃഖലയില്‍ കൂട്ടാളികളാവുന്നത് വളരെ ഗൗരവകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പ്രസിഡണ്ട് പ്രൊഫ ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.