കണ്ണിന്റെ മികച്ച ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉത്തമം

For full experience, Download our mobile application:
Get it on Google Play

ഏറെ കരുതലോടെ കാക്കേണ്ട അവയവങ്ങളിലൊന്നാണ് കണ്ണ്. ശ്രദ്ധക്കുറവും വേണ്ടത്ര പരിചരണം ലഭിക്കാത്തതുമൂലവും കാഴ്ചശക്തിയെ ബാധിച്ചേക്കാം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇലക്കറികള്‍, കാരറ്റ്, മധുരക്കിഴങ്ങ്, പേരക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്താം.

കാരറ്റ്
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതിനും മികച്ചതാണ് കാരറ്റ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ ഉപയോഗിച്ചാണ് ശരീരം വിറ്റാമിന്‍ എ ഉത്പാദിപ്പിക്കുന്നത്. വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകമാണ്. ഇത് കൂടാതെ, കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ല്യൂട്ടെയന്‍ എന്ന ആന്റിഓക്‌സിഡന്റും കാരറ്റില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും രാത്രിയിലെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ, മധുരക്കിഴങ്ങിലെ മറ്റ് കരോട്ടിനോയിഡുകളും കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നു.

പേരക്ക
വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് പേരക്ക. തിമിര സാധ്യത കുറയ്ക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു.

നെല്ലിക്ക
വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ് നെല്ലിക്ക. ഇത് കാഴ്ച ശക്തി വര്‍ധിപ്പിച്ച് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്നു. ഇത് കണ്ണിനെ ബലപ്പെടുത്തുകയും കോര്‍ണിയയില്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഇലക്കറികള്‍
പോഷകങ്ങളുടെ കലവറയാണ് ഇലക്കറികള്‍. ഇലക്കറികളില്‍, പ്രത്യേകിച്ച് പച്ചനിറമുള്ളവയെല്ലാം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. ല്യൂട്ടെയ്ന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഇലക്കറികള്‍ കാഴ്ചശക്തി ഏറെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...