ആധാരമെഴുത്ത് ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട രജിസ്ട്രാർ ഓഫീസിന് മുന്നിൽ ആധാരമെഴുത്ത് ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്‍റിൽ ആരംഭിച്ചിരിക്കുന്ന മോഡണൈസേഷനു വേണ്ടി ആധാരം എഴുത്ത് തൊഴിൽ മേഖലയിൽ പരിഷ്ക്കരണത്തിന്‍റെ ഭാഗമായി ടെമ്പ്ലറ്റ് നടപ്പാക്കുന്നതിനെതിരെയാണ്  ആധാരം എഴുത്ത് ജീവനക്കാരുടെ സംഘടനയായ ഓള്‍ കേരള ഡോക്യുമെന്‍റ് റൈറ്റെഴ്സ് ആന്‍റ് സ്ക്രിപ്സ് അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ധർണ്ണ പത്തനംതിട്ട  നഗരസഭാ മുൻ ചെയർമാൻ അഡ്വ. എ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡൻ്റ് കെ വിജയവർമ്മ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകളിലാകമാനം റെയ്ഡ് നടത്തി യാതൊരു തെളിവും ഇല്ലാതെ വ്യാജപ്രചരണം ഉണ്ടാക്കി ആധാരം എഴുത്തുകാരാകെ അഴിമതിക്കാർ ആണെന്ന തരത്തിൽ ദിവസേനയെന്നോണം മാധ്യമങ്ങളിൽ വാർത്ത കൊടുത്ത് മോശക്കാരാക്കുന്ന സാഹചര്യമാണെന്ന് ധർണ്ണയിൽ സംസാരിച്ചവർ പറഞ്ഞു. ബിഎംഎസ് ജില്ലാ പ്രസിഡൻ്റ് അരവിന്ദൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ് എം. വി. സഞ്ജു, ബി മോഹന്‍കുമാര്‍, പി റ്റി പത്മകുമാരിയമ്മ,പി കെ ബാബു രാജ്, കെ ജെ രാജേന്ദ്രന്‍പിള്ള , ഡി കെ തങ്കമണി, ഗീതമ്മ പി കെ , ജില്ലാ സെക്രട്ടറി ശ്രീകുമാർ  പി.കെ നോബൽകുമാർ എന്നിവർ സംസാരിച്ചു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...