മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ചു. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ രാജയ്ക്കാണ് വെട്ടേറ്റത്. അയല്‍വാസി പി വിവേക് ആണ് വെട്ടിയത്. എസ്റ്റേറ്റ് സ്വദേശിയായ രാജ എറണാകുളത്തെ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ ദിവസമാണ് അമ്പലത്തിലെ ഉത്സവത്തിനായി വീട്ടിലെത്തിയത്. ബന്ധുവിന്‍റെ വീട്ടില്‍ രാജ നില്‍ക്കുമ്പോള്‍ വിവേക് വാക്കത്തിയുമായ് എത്തി വെട്ടുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

അന്ന് പകല്‍ നേരത്ത് ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതാകും കാരണം എന്നാണ് കരുതുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പ്രതി വിവേക് ഒളിവിലാണ്. ദേവികുളം പോലീസിന്‍റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്റ്റേറ്റില്‍ താമസിക്കുന്ന കാലത്ത് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും തുടര്‍ന്ന് അടിപിടിയും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെയാണ് രാജയെ വീട്ടുകാര്‍ എറണാകുളത്തേക്ക് പറഞ്ഞ് വിട്ടത്. വിവേകിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക...

ബത്തേരിയിലെ വിദ്യാർഥിയുടെ മരണം ; സൈക്കിൾ മരത്തിൽ ഇടിച്ചതിനെ തുടർന്നെന്ന് പോലീസ്

0
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാർഥിയുടെ മരണം അപകടത്തെത്തുടർന്നെന്ന് പോലീസിന്റെ സ്ഥിരീകരണം....

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന ഉത്തരവ് ; കർശന നടപടിയുമായി സുപ്രീംകോടതി

0
ന്യൂഡൽഹി : ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ...

നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി ; എഡിജിപി അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സതീശൻ

0
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച...