തൊടുപുഴ : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നേതൃത്വം പുനസംഘടിപ്പിച്ചു. പി.ജെ.ജോസഫ് പാര്‍ട്ടി ചെയര്മാന് സ്ഥാനത്ത് തുടരും. അടുത്തിടെ പാര്‍ട്ടിയില്‍ ലയിച്ച പി.സി.തോമസാകും ഇനി വര്‍ക്കിംഗ് ചെയര്മാന്.
ജോസഫിന്റെ വിശ്വസ്തന് മോന്‍സ് ജോസഫ് എക്സിക്യൂട്ടീവ് ചെയര്മാന് പദവി വഹിക്കും. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ടി.യു.കുരുവിളയ്ക്ക് ചീഫ് കോര്‍ഡിനേറ്റര്‍ പദവി നല്കി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് പി.സി.തോമസ് വിഭാഗം എന്‍ഡിഎ വിട്ട് ജോസഫ് ഗ്രൂപ്പില്‍ ലയിച്ചത്. സീറ്റ് വിഭാജനത്തില്‍ ബിജെപി നേതൃത്വം അവഗണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മുന്നണിമാറ്റം. പുനസംഘടനയോടെ പി.സി.തോമസ് പാര്‍ട്ടിയിലെ രണ്ടാമനായി.