തൊടുപുഴയിൽ പി.ജെ ജോസഫ് , കടുതുരുത്തിയിൽ മോൻസ് ജോസഫ് : ജോസഫ് ഗ്രൂപ്പിന്റെ സാധ്യത പട്ടിക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോസഫ് ഗ്രൂപ്പിന്റെ സാധ്യത പട്ടിക പുറത്ത്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളിൽ കൂടുതലും പുതുമുഖങ്ങളാകും ഉണ്ടാകുക. പുതുമുഖങ്ങൾക്ക് വിജയസാധ്യതയെന്ന് ജോസഫ് ഗ്രൂപ്പിന്റെ സർവേ ഫലം പ്രകാരമാണ് തീരുമാനം. കൊച്ചിയിലെ സ്വകാര്യ ഏജൻസിയാണ് സർവേ നടത്തിയത്. ചങ്ങനാശേരിയിലും കോതമംഗലത്തും പേരാമ്പ്രയിലും പുതുമുഖങ്ങൾ സ്ഥാനാർത്ഥികളാകും. തൊടുപുഴയിൽ പി.ജെ ജോസഫ്, കടുതുരുത്തിയിൽ മോൻസ് ജോസഫ്, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ എന്നിവർ തന്നെ മത്സരിക്കും. ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും കുട്ടനാട് ജേക്കബ് എബ്രഹാമും പട്ടികയിൽ ഇടം നേടി.

മൂവാറ്റപുഴ ലഭിച്ചാൽ ഫ്രാൻസിസ് ജോർജിന് സാധ്യതയുണ്ട്. പകരം ഇടുക്കിയിൽ നോബിൾ ജോസഫ് സ്ഥാനാർത്ഥിയാകും. കോതമംഗലത്ത് ഷിബു തെക്കുംപുറം സ്ഥാനാർഥിയാകും. ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മൈക്കിൾ ജയിംസും സാധ്യത പട്ടികയിൽ. ചങ്ങനാശേരിയിൽ സാജൻ ഫ്രാൻസിസിനും വി.ജെ ലാലിക്കും തുല്യപരിഗണനയാണ് ഉള്ളത്. പൂഞ്ഞാർ ലഭിച്ചാൽ സജി മഞ്ഞക്കടമ്പിൽ, കാഞ്ഞിരപ്പള്ളിയെങ്കിൽ അജിത് മുതിരമല എന്നിവർ സ്ഥാനാർത്ഥികളാകും. പേരാമ്പ്രയിൽ യൂത്ത് ഫ്രണ്ട് നേതാവ് കെ.വി കണ്ണന് മുൻതൂക്കമുണ്ട്.
അതേസമയം, തിരുവല്ല സീറ്റിൽ അനിശ്ചിതത്വം തുടരുകയാണ്. പാർട്ടി ഉന്നതാധികാര സമിതി യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...