കൊച്ചി : ക്രൈസ്തവ അവകാശ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഒപ്പം നില്‍ക്കുന്നവരെ സഹായിക്കുമെന്ന് കത്തോലിക്ക സഭ. മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയപ്പോഴാണ് സഭാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. കേരളാ കോണ്‍ഗ്രസ് പിളര്‍പ്പ് ഒഴിവാക്കേണ്ടതായിരുന്നു എന്നും പി.ജെ ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളോട് സഭ നേതൃത്വം വ്യക്തമാക്കി. പിളര്‍പ്പിന് പിന്നില്‍ ചിലരുടെ അജണ്ടയുണ്ട്. ക്രൈസ്തവ സഭകളെ ദുര്‍ബലപ്പെടുത്തുകയായിരുന്നു ഇതിലൂടെ ലക്ഷ്യം. ഒരു മുന്നണിയോടും യോജിപ്പോ വിയോജിപ്പോയില്ലെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. ക്രൈസ്തവ വിഭാഗം നേരിടുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ന്യൂനപക്ഷ അവകാശ വിഷയങ്ങളില്‍ തുല്യത പാലിക്കണമെന്നു ലീഗ് നേതാക്കളോട് ആവശ്യപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് പിളര്‍പ്പ് ഒഴിവാക്കേണ്ടതായിരുന്നു ; സഭയ്‌ക്കൊപ്പം നില്‍ക്കുന്നവരെ സഹായിക്കും
RECENT NEWS
Advertisment