ആക്കാവിള പാറക്വാറിയില്‍ തീവ്രത കൂടിയ സ്ഫോടനങ്ങള്‍ ; പരാതിയുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

ഓയൂര്‍ : ക്വാറിയില്‍ തീവ്രത കൂടിയ സ്ഫോടനത്തെ തുടര്‍ന്ന് പാറക്കഷണം സമീപത്തെ വീട്ട് മുറ്റത്തേക്ക് വീണു. വെളിയം മാലയില്‍ കമല്‍ വിഹാറില്‍ ഫിറോസ് കുമാറി​ന്റെ വീട്ടുമുറ്റത്താണ് വലിയ പാറക്കഷണങ്ങള്‍ പതിച്ചത്.

ആക്കാവിള പാറക്വാറിയില്‍ തീവ്രത കൂടിയ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള പാറഖനനം മൂലം സമീപത്തെ വീടുകള്‍ക്ക് നാശം സംഭവിക്കുന്നത്​ പതിവായിരിക്കുകയാണ്. സമീപത്തുള്ള മിക്ക വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ ഓണ്‍ലൈനില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ഉഗ്രശബ്​ദത്തില്‍ പാറക്കഷണങ്ങള്‍ പതിച്ചത്. പാറ ഉടമകള്‍ ക്വാറിക്ക് ലൈസന്‍സ് എടുക്കുന്നതിനുവേണ്ടി അനുമതിപത്രം വാങ്ങുന്നതിന് വീട്ടുകാരില്‍ നിന്ന് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന രീതിയില്‍ ഒപ്പിട്ടുവാങ്ങിയിരുന്നു. അതിന്റെ  ബലത്തിനാണ് ലൈസന്‍സ് എടുത്തതും ഖനനം നടത്തുന്നതും. ഉഗ്ര സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതുമൂലം സമീത്തെ വീടുകളുടെ ഭിത്തികള്‍ പൊട്ടി നിലം പൊത്താവുന്ന അവസ്ഥയിലാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ പൂയപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍, ആര്‍ഡിഒ, വെളിയം വില്ലേജ് ഓഫിസര്‍, കൊട്ടാരക്കര തഹസില്‍ദാര്‍, വെളിയം പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക്  പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ക്കും നേരിട്ടു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...