13 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് (എം) ; സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോട്ടയo : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തയാറെടുപ്പുകള്‍ ചര്‍ച്ചചെയ്യാന്‍ കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഉയര്‍ത്തിക്കാട്ടി ഇടതുമുന്നണിയില്‍ നിന്ന് പതിമൂന്ന് സീറ്റുകള്‍ ആവശ്യപ്പെടാനാണ് ജോസ് കെ മാണിയുടെ നീക്കം. ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷമുള്ള ആദ്യ കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ഇന്ന് ചേരുന്നത്.

കോട്ടയത്ത് കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ച എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളാക്കാവുന്ന നേതാക്കളുടെ സാധ്യതാ പട്ടികയും ജോസ് കെ മാണി ഇതിനോടകം തയാറാക്കി കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പത്തനംതിട്ടയിലെ റാന്നി എന്നിവിടങ്ങളും പുതുതായി ആവശ്യപ്പെടാനാണ് ജോസ് കെ മാണിയുടെ നീക്കം. മാത്രമല്ല പൊതു വികാരം കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ അങ്കമാലിയോ പെരുമ്പാവൂരോ ആവശ്യപ്പെടാനും ആലോചനയുണ്ട്.

എന്നാല്‍, പാലായ്ക്ക് പുറമെ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവയില്‍ കടുംപിടുത്തം വേണമെന്നാണ് നേതാക്കളുടെ പക്ഷം. ഇത് സംബന്ധിച്ച്‌ ആലോചനകള്‍ക്ക് പുറമേ കാര്യങ്ങള്‍ താഴേ തട്ടിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കി പാലായില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ജോസ് കെ മാണിയെ കടന്നാക്രമിച്ചാണ് കാപ്പന്റെ പ്രചാരണം. വികസനം മുടക്കാന്‍ ശ്രമിച്ചെന്ന പാലാ എംഎല്‍എയുടെ ആരോപണത്തില്‍ ഉള്‍പ്പെടെ മറുപടി നല്‍കാനുള്ള ചര്‍ച്ചകളും ഇന്നത്തെ യോഗത്തില്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....