പത്തനംതിട്ട: കോവിഡിന്റെ മറവിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇലക്ട്രിസിറ്റി ബോർഡിന്റെ പകൽക്കൊള്ള സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലം തലങ്ങളിൽ നടന്ന പ്രതിഷേധ സമരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഇലക്ട്രിസിറ്റി സർക്കിൾ ഓഫീസിനു മുന്നിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീറ്റർ റീഡിങ്ങിലെ അപാകതകൾ പരിഹരിക്കുക, ബിപിഎൽ വിഭാഗത്തിന്റെ കോവിഡ് കാലത്തെ വൈദ്യുതി ചാർജ്ജ് പിൻവലിക്കുക, പൊതുവിഭാഗത്തിന് വൈദ്യുതി ചാർജ്ജ് ഇനത്തിൽ 50% ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം
പ്രസിഡന്റ് ദീപു ഉമ്മന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണയിൽ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എൻ ബാബു വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോയ് ചാണ്ടപ്പിള്ള , അഡ്വ.ജോർജ്ജ് കെ മാത്യു, സാം മാത്യു, തോമസ് മാത്യു, സന്തോഷ് വർഗീസ്, എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ നടന്ന നിയോജകമണ്ഡലതല പ്രതിഷേധസമരങ്ങൾ പ്രൊഫ. ജോൺ ജോൺ, കെ മാത്യൂസ്, കുഞ്ഞുകോശി പോൾ, എബ്രഹാം കലമണ്ണിൽ, വർഗീസ് ചള്ളക്കൽ എന്നിവർ ഉദ്ഘാടനം ചെയ്തു.