കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കോഴഞ്ചേരി താലൂക്ക് കൗൺസിൽ യാത്രയയപ്പും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹകരണ മേഖലയിലെ ജീവനക്കാരുടെ പ്രബല സംഘടനയായ കേരള കോ – ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കോഴഞ്ചേരി താലൂക്ക് കൗൺസിലിന്റെ  നേതൃത്വത്തില്‍ യാത്രയയപ്പും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. പത്തനംതിട്ട നഗരസഭ ചെയർ പേഴ്സൺ സിഡു അനിൽ ഉത്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ ഭൂരിപക്ഷം സഹകരണ സംഘങ്ങളുടെ തകർച്ചയ്ക്ക് കാരണം ഇടത് സർക്കാരിന്റെയും ഇടത് അനുകൂല ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത കൊണ്ടാണെന്ന് ചെയർപേഴ്സൺ ആരോപിച്ചു. എം.പി രാജു അദ്ധ്യക്ഷത വഹിച്ചു. കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി ആക്കിനാട്ട് രാജീവ് മുഖ്യപ്രഭാഷണം നടത്തി.

സർവീസിൽ നിന്നും വിരമിച്ച പത്തനംതിട്ട ജില്ല സഹകരണ ആശുപത്രി സെക്രട്ടറി കെ.രമാദേവി, കുളനട ഗവ.സെർവ്വൻ്റ്സ് സഹകരണ ബാങ്ക് സെക്രട്ടറി ശ്രീലേഖ എസ്., പത്തനംതിട്ട സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച കെ.എം ഹുസൈൻ എന്നിവരെ ജില്ലാ പ്രസിഡന്റ് ബിജു തുമ്പമൺ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ അവാർഡ് നൽകി അനുമോദിച്ചു. റെനിസ് മുഹമ്മദ്, പ്രമോദ് ജി., സിജു ജോസഫ്, നിഷ ആർ., സുജാത കെ.എൻ, മുംതാസ്, വിഷ്ണു പ്രദീപ്, സജീവ് എം.എസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...