Friday, July 4, 2025 1:36 am

വന്യജീവി പ്രശ്നം തടയുന്നതിലെ സർക്കാർ അനാസ്ഥക്കെതിരെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വന്യജീവി ആക്രമണത്തിൽ നിരന്തരം ജനങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ വനം വകുപ്പ് മന്ത്രിയുടെയും സർക്കാരിൻ്റെയും അനാസ്ഥക്കെതിരെ
കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി) സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിന്റെ മുന്നിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് നടന്ന സമ്മേളനം കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, കെസിസി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് റവ. എ.ആർ. നോബിൾ, ജനറൽ സെക്രട്ടറി റവ.ഡോ. എൽ. റ്റി. പവിത്ര സിംഗ്, സാം കാഞ്ഞിക്കൽ കോർ എപ്പിസ്കോപ്പ, ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, മേജർ ടി.ഇ. സ്റ്റീഫൻസൺ, റവ.ഡോ. എൽ. ജെ. സാംജീസ് എന്നിവർ പ്രസംഗിച്ചു.

മലയോരവാസികളുടെ ജീവനു കാട്ടുമൃഗങ്ങള്‍ വന്‍ഭീഷണി ഉയര്‍ത്തുമ്പോള്‍ മന്ത്രി നിസ്സഹായനായി കൈമലര്‍ത്തുകയാണ്. ജനവാസ മേഖലകളിലേക്കു വന്യമൃഗം ഇറങ്ങുന്നില്ലെന്നും കാട്ടിലേക്ക് ആളുകളാണ് കടന്നുകയറുന്നതെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവന സർക്കാരിൻറെ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കുന്നു. ജനവാസ മേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിന് വനം വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ട് പോലും ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാത്ത വനംവകുപ്പ് മേധാവിയുടെ സമീപനം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിൻറെ നിലപാട് വ്യക്തമാക്കുന്നു.
1972ലെ വനം വന്യജീവി സംരക്ഷണ നിയമത്തിൽ മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുവാൻ വകുപ്പുണ്ടെന്നു പറയുന്നവർ എന്തുകൊണ്ട് ആ വകുപ്പ് ഉപയോഗിക്കുവാൻ തയ്യാറാകുന്നില്ല എന്ന് വ്യക്തമാക്കണം. വനംമന്ത്രി 2024 ഫെബ്രുവരിയിൽ നിയമസഭയിൽ വെച്ച കണക്കനുസരിച്ച് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ 2023 വരെയുള്ള എട്ടു വർഷത്തിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 909 പേർ ദാരുണമായി കൊല്ലപ്പെട്ടു.

55839 ആക്രമണങ്ങൾ ഉണ്ടായി. 7492 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെടുന്നവരുടെ ഭവനങ്ങൾ സന്ദർശിച്ച് മുതലക്കണ്ണീർ ഒഴുക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഈ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭ ഒന്നായി അതിൽ ഇടപെടണം. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണാധികാരികൾ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് അല്പത്തരം ആണ്. മനുഷ്യജീവൻ നിരന്തരം കടിച്ചുകീറപ്പെടുമ്പോൾ നോക്കിനിൽക്കുവാൻ മനസ്സാക്ഷിയുള്ളവർക്ക് ആകില്ല. നിയമമനുസരിച്ച് ജീവിക്കുന്ന മനുഷ്യൻറെ ജീവനും സ്വത്തിനും അപകടകരമാകുന്ന എന്തിനെയും തടയുവാൻ സർക്കാർ തയ്യാറാകണമെന്നും കെ സി സി ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...