കൊവിഡ് ഭീതി : ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിപ്പോകരുതെന്ന് കയറ്റുമതി ഹബ്ബുകള്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ തിരികെ സ്വന്തം നാട്ടിലേക്ക് പോകാനുള്ള സാധ്യത മുന്നില്‍ കണ്ട് നടപടിയുമായി കയറ്റുമതി ഹബ്ബുകള്‍. കയറ്റുമതിയില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാതാവുന്നത് പ്രവര്‍ത്തനം മന്ദഗതിയിലാക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് ഫാക്ടറികള്‍ വിട്ട് പോകരുതെന്ന് തൊഴിലാളികള്‍ക്ക് അറിയിപ്പ് കൊടുത്തത്.

ടെക്‌സ്‌റ്റൈല്‍, ചെരിപ്പ്, ആഭരണ നിര്‍മ്മാണ മേഖലകളില്‍ കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് വലിയ തിരിച്ചടി നേരിട്ടതിന്റെ അനുഭവത്തിലാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം. തിരുപ്പൂരിലും സൂറത്തിലും തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ കയറ്റുമതിക്കാരുടെ അസോസിയേഷനുകളും മറ്റും തൊഴിലാളികളുടെ ഭീതിയകറ്റാനും അവരെ തൊഴില്‍ സ്ഥലത്ത് നിലനിര്‍ത്താനും ശ്രമം തുടങ്ങി. ഐഐഎം ബെംഗളുരുവിൻ്റെ മെയ് മാസത്തിലെ റിപ്പോര്‍ട്ട് പ്രകാരം സൂറത്തില്‍ മാത്രം 42 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഗുജറാത്തിലെ 33 ജില്ലകളില്‍ നിന്നുള്ളവരും മറ്റ് 21 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിലുണ്ട്.

എന്നാല്‍ നാട്ടിലേക്ക് തിരികെ പോകാതിരിക്കുന്നവര്‍ക്ക് പ്രത്യേക ഇന്‍സെൻ്റീവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നാട്ടിലേക്ക് പോകാതിരിക്കുന്നത് ജീവനക്കാര്‍ക്കും കമ്പനികള്‍ക്കും വരുമാനം നേടാനുള്ള ആവശ്യമായതിനാലാണ് ഇതെന്നാണ് വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...