തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ ആറിരട്ടിയായി. പ്രതിദിന രോഗികള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് കേരളത്തിലാണ്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തില്‍ 12 ശതമാനം കടന്നിരിക്കുകയാണ്. എന്നാല്‍ ദേശീയ ശരാശരി രണ്ടു ശതമാനം മാത്രമാണ്.1,85,082 പേര്‍ രാജ്യത്ത് നിലവില്‍ കോവിഡിന് ചികിത്സയിലിരിക്കുമ്പോള്‍ ഇതില്‍ 72,891 പേരും കേരളത്തിലാണ്.