ആഡംബര ബൈക്ക് മോഷണം ; വാഹന പരിശോധനക്കിടെ പ്രതികള്‍ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : ആഡംബര ബൈക്ക് മോഷണക്കേസിലെ പ്രതികളെ ഏഴുകോണ്‍ പോലീസ് പിടികൂടി. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം കൊച്ചുള്ളൂര്‍ റോഡ് ​ഗാര്‍ഡന്‍സ് ചന്തവിളവീട്ടില്‍ ഹൗസ് നമ്പര്‍ മൂന്നില്‍ അഭിറാം (23), കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മുസ്​ലിം സ്ട്രീറ്റില്‍ ഹയാത്ത് ലീമാന്‍ പള്ളിക്ക് സമീപം പാറവിള വീട്ടില്‍ സല്‍മാന്‍ എസ്. ഹുസൈന്‍ (18), നെടുവത്തൂര്‍ ഈഴക്കാല പള്ളത്ത് വീട്ടില്‍ അഭിഷന്ത് (24) എന്നിവരാണ് അറസ്​റ്റിലായത്.

ചെന്നൈ രാജപുരം സ്വദേശിയായ നവീന്‍രാജിന്റെ  മുന്നേമുക്കാല്‍ ലക്ഷം രൂപ വില വരുന്ന ബൈക്ക് പ്രതികളില്‍നിന്ന്​ കണ്ടെടുത്തു. എഴുകോണ്‍ പോലീസി​ന്റെ  വാഹന പരിശോധനക്കിടയില്‍ സംശയം തോന്നി പിടികൂടി വിശദമായി അന്വേഷിച്ചതില്‍ ഇവര്‍ ഉപയോഗിച്ചിരുന്നത് മോഷ്​ടിച്ച ബൈക്കാണെന്ന് തിരിച്ചറിയുകയായിരുന്നു. വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല, ഇതാണ് സംശയം തോന്നാന്‍ കാരണമായത്‌. തുടര്‍ന്ന് വാഹനത്തി​ന്റെ  എന്‍ജില്‍ നമ്പര്‍ ഉപയോ​ഗിച്ച്‌ വാഹന ഉടമയെ കണ്ടെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളെ നേരത്തെ അറസ്​റ്റ്​ ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...