ഇടുക്കിയില്‍ കള്ളനോട്ട് വേട്ട ; 3 ലക്ഷം രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി കമ്പമേട്ടില്‍ കള്ളനോട്ട് വേട്ട. മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘമാണ് പോലീസ് പിടിയിലായത്. നൂറ് രൂപയുടെ മാതൃകയിലുള്ള വ്യാജ നോട്ട് ആണ് ഇവരുടെ കയ്യിൽ നിന്നും പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള കള്ളനോട്ട് സംഘത്തെക്കുറിച്ച് ജില്ലാ നാര്‍ക്കോട്ടിക് പോലീസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കള്ളനോട്ട് സംഘത്തിന്റെ  ഇടനിലക്കാരനുമായി ആവശ്യക്കാരന്‍ എന്ന നിലയില്‍ പോലീസ് ബന്ധം സ്ഥാപിക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് തിരികെ നല്‍കാമെന്നായിരുന്നു മാഫിയ അറിയിച്ചത്. സംഘത്തിന്റെ  വിശ്വാസ്യത ആര്‍ജ്ജിച്ച പോലീസ് ഇവരെ കമ്പമേട്ടിലേയ്ക്ക് വിളിച്ചു വരുത്തി.

ഇവര്‍ക്ക് കൈമാറുന്നതിനായി ഒന്നര ലക്ഷം രൂപയും പോലീസ് കരുതിയിരുന്നു. എന്നാല്‍ കമ്പമേട്ടില്‍ എത്തിയ സംഘം പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. വില്‍പ്പനക്ക് എത്തിച്ച പൂക്കള്‍ക്കിടയിലാണ് പണം സൂക്ഷിച്ചിരിക്കുന്നതെന്നാണ് അറിയിച്ചത്. എന്നാല്‍ ഇവിടെ നിന്നും പണം കണ്ടെത്താനായില്ല. പിന്നീട് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ  രഹസ്യ അറയില്‍ നിന്ന് ഒരു ലക്ഷം രൂപയും ഇവര്‍ക്കൊപ്പം എത്തിയ രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്നും രണ്ട് ലക്ഷം രൂപയും കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂര്‍ സ്വദേശി ചുരുളി. ചിന്നമന്നൂര്‍ സ്വദേശി മഹാരാജന്‍, കുമളി സ്വദേശി സെബാസ്റ്റ്യന്‍, കമ്പം സ്വദേശി മണിയപ്പന്‍, വീരപാണ്ടി സ്വദേശി പാണ്ടി, ഉത്തമപാളയം സ്വദേശി സുബ്ബയന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....

ഗണിതത്തെ കുപ്പിയിലാക്കി ഭവിക എന്ന ആറാം ക്ലാസുകാരി : ചെറിയ പ്രായത്തില്‍ നേടിയത് നിരവധി...

0
കൊല്ലം : കുപ്പികളില്‍ ചിത്രങ്ങള്‍ വരച്ചും ചായം പൂശിയും ശ്രദ്ധ നേടിയ...