സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; പത്തനംതിട്ടയില്‍ 11പേര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം , വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

പോസിറ്റീവായവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. 19, കുവൈറ്റ് 12, സൗദി അറേബ്യ 9, ഖത്തര്‍ 5, ഒമാന്‍ 2, നൈജീരിയ 2) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര 13, തമിഴ്‌നാട് 4, ഡല്‍ഹി 3, രാജസ്ഥാന്‍ 1, പശ്ചിമ ബംഗാള്‍ 1, തെലുങ്കാന 1) വന്നതാണ്.  9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരത്ത് ജൂണ്‍ 12ന് മരണമടഞ്ഞ വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലമാണ് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.

ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1348 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 75,656 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,42,388 പേരും റെയില്‍വേ വഴി 27,976 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,47,641 പേരാണ് എത്തിയത്. ഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശ്ശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...