തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതുതായി 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ ദിവസം രോഗികളുടെ എണ്ണം നൂറുകടക്കുന്നത് ഇതാദ്യമാണ്. 50 പേര്‍ വിദേശത്തുനിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11, എറണാകുളം 10, തൃശൂര്‍ 8, തിരുവനന്തപുരം 5, ആലപ്പുഴ 5, കോഴിക്കോട് 4, ഇടുക്കി 3, കൊല്ലം 2, വയനാട് 3, കോട്ടയം 1, കാസര്‍ഗോഡ് 1 എന്നിങ്ങനെ ആണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.
3,597 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. ഇപ്പോള്‍ ചികില്‍സയില്‍ 973 പേര്‍. സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, സമ്പര്‍ക്കത്തിലൂടെ പത്തുപേര്‍ക്ക് രോഗം, 22 പേര്‍ക്ക് രോഗമുക്തി. ഹോട്‌സ്‌പോട്ടുകള്‍ 128 ആയി. പുതുതായി വയനാട് 3, കണ്ണൂരും കോഴിക്കോടും ഓരോന്നുവീതം. ആന്റിബോഡി ടെസ്റ്റ് വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി .