തിരുവനന്തപുരം : രോഗവ്യാപനം രൂക്ഷമായതോടെ സ്വകാര്യലാബുകളിലെ പരിശോധനയുടെ എണ്ണവും വര്‍ദ്ധിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ 40% പേരും കോവിഡ് പരിശോധന നടത്തുന്നത് സ്വന്തം ചെലവില്‍. സ്വകാര്യ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധനയ്ക്കു പ്രത്യേക കുറിപ്പടിയുടെ ആവശ്യമില്ലെന്നു സര്‍ക്കാര്‍ ഉത്തരവുണ്ട്.
എന്നാല്‍ ലാബുകളില്‍ എത്തുന്നവരോട് ഡോക്ടറെ കാണണമെന്നു സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെടാറുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് പ്രതിദിന പരിശോധന 60,000ല്‍ എത്തി. ഇതില്‍ 24,000 പരിശോധനകളും സ്വകാര്യ ലാബുകളില്‍. ഇവിടെ പരിശോധിക്കണമെങ്കില്‍ ചെലവ് ആളുകള്‍ വഹിക്കണം. ആശുപത്രികളില്‍ 60% സ്വകാര്യ മേഖലയിലാണുള്ളത്. ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയും പിസിആര്‍ പരിശോധനയ്ക്ക് 2750 രൂപയുമാണ് ചാര്‍ജ്. സിബി നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ക്കു 3000 രൂപ നല്‍കണം. പിസിആര്‍, ആന്റിജന്‍ പരിശോധനകളാണു കൂടുതല്‍.