കോവിഡ് രണ്ടാം തരംഗം ഗുരുതരമാകും ; വീണ്ടും ലോക്ക്ഡൗണ്‍ വേണ്ടിവരും – ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത്  കോവിഡിന്റെ ഗുരുതരമായ രണ്ടാം തരംഗമാണെന്നും വരുന്ന ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വീണ്ടുമൊരു പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണു ശ്രമം. ജനങ്ങള്‍ എല്ലാരീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റു വഴിയുണ്ടാകില്ലെന്നു മന്ത്രി മുന്നറിയിപ്പു നല്‍കി.
കോവിഡ് വ്യാപനത്തിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ ചെറുപ്പക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ശനിയാഴ്ചവരെ രോഗബാധിതരായ 1,67,939 പേരില്‍ ഭൂരിപക്ഷവും 20 – 40 വയസുകാരാണ്. ആരോഗ്യമുള്ളതിനാല്‍ ചെറുപ്പക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടില്ലെന്നിരിക്കും. പക്ഷേ വീട്ടില്‍നിന്നു പുറത്തുപോയിട്ടില്ലാത്ത ഹൈ റിസ്‌ക് വിഭാഗത്തിലുള്ള വയോധികരിലേക്ക് ഇവരിലൂടെ രോഗം പകരും. അതു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. വൈറസ് ബാധിച്ചാലും ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്ന തോന്നലും വേണ്ട. ഇതുവരെ മരിച്ചതില്‍ 28 ശതമാനം പേര്‍ ചെറുപ്പക്കാരാണ് മന്ത്രി പറഞ്ഞു.

ഒരു ഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ടുപോയിരുന്നു. എന്നാല്‍ ഉണ്ടാകരുതാത്ത തരത്തില്‍ ചില അനുസരണക്കേടുകളുണ്ടായി. സമരങ്ങള്‍ കൂടിയതോടെ കേസുകളുടെ എണ്ണം കൂടി. രോഗം വ്യാപകമാകുന്ന ഘട്ടത്തില്‍ മരണം ക്രമാതീതമായി ഉയരും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ലോക്ക്ഡൗണല്ലാതെ പോംവഴിയുണ്ടാകില്ല. പല വിദേശ രാജ്യങ്ങളും ഇപ്പോള്‍ ആ അവസ്ഥയിലാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതിനാല്‍ ലോക്ക്ഡൗണ്‍ പൂര്‍ണ പരിഹാരമാകുകയുമില്ല. എങ്കിലും അത് ഒഴിവാക്കാന്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം വേണം. മരണനിരക്ക് കുറയ്ക്കാനായത് ഏറെ ആശ്വാസകരമാണ്. അതു നിലനിര്‍ത്തണം. അകാലത്തിലുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ പരസ്പരം സഹകരിക്കണം മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...