40 ശതമാനം കോവിഡ് പരിശോധന സ്വന്തം ചെലവിൽ ; പ്രതിദിന പരിശോധന 60,000 എത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രോഗവ്യാപനം രൂക്ഷമായതോടെ സ്വകാര്യലാബുകളിലെ പരിശോധനയുടെ എണ്ണവും വര്‍ദ്ധിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ 40% പേരും കോവിഡ് പരിശോധന നടത്തുന്നത്  സ്വന്തം ചെലവില്‍. സ്വകാര്യ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധനയ്ക്കു പ്രത്യേക കുറിപ്പടിയുടെ ആവശ്യമില്ലെന്നു സര്‍ക്കാര്‍ ഉത്തരവുണ്ട്.

എന്നാല്‍ ലാബുകളില്‍ എത്തുന്നവരോട് ഡോക്ടറെ കാണണമെന്നു സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെടാറുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് പ്രതിദിന പരിശോധന 60,000ല്‍ എത്തി. ഇതില്‍ 24,000 പരിശോധനകളും സ്വകാര്യ ലാബുകളില്‍. ഇവിടെ പരിശോധിക്കണമെങ്കില്‍ ചെലവ് ആളുകള്‍ വഹിക്കണം. ആശുപത്രികളില്‍ 60% സ്വകാര്യ മേഖലയിലാണുള്ളത്. ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയും പിസിആര്‍ പരിശോധനയ്ക്ക് 2750 രൂപയുമാണ് ചാര്‍ജ്. സിബി നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ക്കു 3000 രൂപ നല്‍കണം. പിസിആര്‍, ആന്റിജന്‍ പരിശോധനകളാണു കൂടുതല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...