തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് കണക്കുകള്‍ വിശദീകരിച്ചത്. തിരുവനന്തപുരം 14, കോട്ടയം 8, മലപ്പുറം 11, ഇടുക്കി 9, ആലപ്പുഴ 7, കോഴിക്കോട് 7, കണ്ണൂര്‍ 2, പാലക്കാട് 5, എറണാകുളം 5, കാസര്‍കോട് 3, തൃശൂര്‍ 4, കൊല്ലം 5, പത്തനംതിട്ട 2 എന്നിങ്ങനെയാണ് പുതിയരോഗികളുടെ എണ്ണം. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് 80-ലേറെ പേര്‍ക്ക് രോഗം കണ്ടെത്തുന്നത്.
24 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.