Friday, May 3, 2024 11:25 pm

കൊവിഡ് പരിശോധന കൂട്ടുന്നു ; സംസ്ഥാനത്ത് ഒരു ദിവസം 2000 പരിശോധനകൾ നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡിന്റെ സാമൂഹിക വ്യാപനം തിരിച്ചറിയാനായി സംസ്ഥാനത്ത് ഒരു ദിവസം രണ്ടായിരം കൊവിഡ് പരിശോധനകൾ നടത്തും. ഇതിനായി ആർഎൻഎ വേർതിരിക്കുന്ന കിറ്റുകളും പിസിആർ കിറ്റുകളും കൂടുതലായി എത്തിച്ചു. രണ്ട് ലക്ഷം പിസിആര്‍ കിറ്റുകൾക്കും 3.39 ലക്ഷം ആര്‍എൻഎ വേര്‍തിരിക്കുന്ന കിറ്റുകള്‍ക്കും കൂടി ഓർഡർ നല്‍കിയിട്ടുണ്ട്.

ഇപ്പോൾ ശരാശരി ആയിരം പരിശോധനകളാണ് സംസ്ഥാനത്ത് ചെയ്യുന്നത്. ഇത് പോരെന്നാണ് വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കാനായി കൊവിഡ് ആശുപത്രിയായ പാരിപ്പളളി മെഡിക്കൽ കോളജ് അടക്കം കൂടുതല്‍ ഇടങ്ങളില്‍ പിസിആര്‍ പരിശോധന തുടങ്ങും. 45 മിനിട്ടില്‍ ഫലം കിട്ടുന്ന ട്രൂനാറ്റ് യന്ത്രങ്ങൾ 19 എണ്ണം ഉടൻ എത്തിക്കും. സെൻറിനെന്‍റല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായുള്ള മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരുടെ റാൻഡം പരിശോധകൾ 7000 കടന്നു. ഇതും വർധിപ്പിക്കാനാണ് തീരുമാനം. സാമൂഹിക വ്യാപനം അറിയാൻ ഐസിഎംആറുമായി ചേര്‍ന്നുള്ള സീറോ സര്‍വേ പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലകളിൽ തുടങ്ങി. നിലവില്‍ 74961 പിസിആര്‍ കിറ്റുകളും ആര്‍എൻഎ വേര്‍തിരിക്കുന്ന 99105 കിറ്റുകളും ഉണ്ട്. സ്രവമെടുക്കുന്ന ഉപകരണം 91578 എണ്ണം സ്റ്റോക്കുണ്ട്. ഷെല്‍ഫ് ലൈഫ് കുറവായ ആര്‍എൻഎ വേര്‍തിരിക്കുന്ന കിറ്റുകളും പിസിആര്‍ കിറ്റുകളും തീരുന്ന മുറയ്ക്ക് കൂടുതല്‍ എത്തിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചോദ്യം ചെയ്യലിന് ഹാജരായില്ല ; എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്

0
നൃൂഡൽഹി : ലൈംഗിക പീഡനക്കേസില്‍ ഹാസന്‍ എം.പിയും മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ...

ഓണ്‍ലൈന്‍ ആപ്പ് വഴി 25 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി...

0
തൃശൂര്‍: കേരളത്തിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് മൈ ക്ലബ് ട്രേഡ്‌സ് എന്ന...

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

0
ന്യൂഡൽഹി: ഇറാന്‍ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് എന്ന കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം...

സമീപ വർഷങ്ങളിൽ ബിജെപി സർക്കാരിന്റെ കീഴിൽ രാജ്യത്ത് മുസ്ലിംകളുടെ അവസ്ഥ നല്ലതായിരുന്നില്ല ; ശശി...

0
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ....