Tuesday, April 23, 2024 3:24 pm

ചൈ​ന​യി​ല്‍ ഭൂചലനം : നാല് മരണം ; 23 പേ​ർ​ക്ക് പ​രി​ക്ക് ; നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു

For full experience, Download our mobile application:
Get it on Google Play

ബെ​യ്ജിം​ഗ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. 23 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ക്വി​യാ​വോ​ജി​യ കൗണ്ടിയിലായി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഭൂ​ച​ല​ന​ത്തി​ൽ‌ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. രാ​ത്രി​യി​ൽ ഉറങ്ങുകയായിരുന്ന ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​വി​ട്ട് പു​റ​ത്തേ​ക്ക് ഓ​ടി. പ​ല​രും രാ​ത്രി വീ​ടിന് ​വെ​ളി​യി​ൽ ക​ഴി​ച്ചു​കൂ​ട്ടി. 600 ദുരന്തനിവാരണ സേനാംഗങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ ഫയര്‍ ആന്റ്  റെസ്ക്യൂ ടീം സംഭവ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുനാ​ൻ പ്രദേശിക ഭരണകൂടം അറിയിച്ചു.

കഴിഞ്ഞവര്‍ഷം ചൈനയിലെ മറ്റൊരു മലയോര പ്രവിശ്യയായ സീച്വനില്‍ സംഭവിച്ച 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 13 പേര്‍ മരിച്ചിരുന്നു. 200 പേര്‍ക്കാണ് പരിക്ക് പറ്റിയത്. അന്ന് കെട്ടിടങ്ങള്‍ക്കും മറ്റും കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ സ്ഥലത്ത് 2008 ല്‍ സംഭവിച്ച ഭൂചലനത്തില്‍ 87,000 ആളുകള്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുരുമുളകിന്‍റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

0
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിരവധി ആരോഗ്യ​ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. പതിവായി കുരുമുളക്...

ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

ആലപ്പുഴയിൽ സ്പോർട്ട്‌സ് കോംപ്ലക്സ് നിർമ്മിക്കും : ശോഭ സുരേന്ദ്രൻ

0
ആലപ്പുഴ : കേരളത്തിൽ ഏറ്റവും കുറവ് കളിസ്ഥലങ്ങൾ ഉള്ള ജില്ലയാണ് എന്നത്...

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

0
ചെന്നൈ : ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ...