ആറു വയസുകാരിയെ കണ്ടെത്താന്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകരോട് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജില്ലയിലെ ഓയൂരില്‍ നിന്ന് കാണാതായ ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്താന്‍ രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും. കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അടിയന്തിരമായി രംഗത്തിറങ്ങണമെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോട് കൂടി പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിലും മറ്റ് പ്രദേശങ്ങളിലും തിരച്ചില്‍ നടത്തണം. വിവരം ലഭിച്ചാല്‍ ഉടനെ പോലീസിനെ അറിയിക്കണമെന്നുമാണ് വികെ സനോജ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.

കുട്ടിയെ കണ്ടെത്താനുള്ള പോലീസ് ശ്രമങ്ങളെ സഹായിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കിയടക്കമുള്ള ജില്ലകളിലെ സഹപ്രവര്‍ത്തകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. അബിഗേല്‍ സാറ മോളെ കണ്ടെത്തുവാനുള്ള പോലീസ് ശ്രമങ്ങളെ സഹായിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരവരുടെ പ്രദേശങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കുക. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍, വിജനമായ പ്രദേശങ്ങള്‍, വഴികള്‍, സംശയാസ്പദമായ വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി പോലീസിനെ വിവരം അറിയിക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...