വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടിക്കൊരുങ്ങി എക്സൈസ് ഡിപ്പാർട്ട്മെന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാര്‍ഥികളില്‍ വര്‍ധിക്കുന്ന ലഹരിയുപയോഗം തടയാന്‍ എക്സൈസ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നു. മയക്കുമരുന്ന് ഓണ്‍ലൈന്‍ വഴി വാങ്ങി ഉപയോഗിക്കുന്നത് തടയാന്‍ പ്രത്യേക പദ്ധതി തന്നെയാണ് എക്സൈസ് തയ്യാറാക്കിയിരിക്കുന്നത്. ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗവുമായി ചേര്‍ന്ന് മെഡിക്കല്‍ ഷോപ്പുകളിലും പരിശോധന നടത്തും. മദ്യവും കഞ്ചാവും കടന്ന് ലഹരിയുടെ പുതുവഴികള്‍ തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നാണ് എക്സൈസിന്റെ  കണ്ടെത്തല്‍.

എല്‍.എസ്.ഡിയും ബ്രൌണ്‍ ഷുഗറുമൊക്കെ ഉപയോഗിച്ചാല്‍ പെട്ടെന്ന് തിരിച്ചറിയാനാവില്ലെന്നതാണ് വിദ്യാര്ഥികളെ ഈ വഴിക്ക് നയിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള മയക്കുമരുന്നു വ്യാപാരം തടയാന്‍ സൈറ്റുകളില്‍ നിരീക്ഷണം കര്‍ശനമാക്കി. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക് വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് തടയാനായി മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന നടത്തും. ഈ മരുന്നുകള്‍ വാങ്ങുന്നവരുടെ പേരുവിവരങ്ങളടങ്ങിയ രജിസ്റ്ററുകള്‍ സൂക്ഷിക്കാനും മെഡിക്കല്‍ ഷോപ്പുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ സിറിഞ്ചുകള്‍ വില്‍ക്കരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....