വിഷക്കുപ്പി തുറന്നു നൽകിയത് ഭാര്യ ; ഭർത്താവിനെ കൊന്നാൽ 9 സെന്റ് സ്ഥലവും വീടും വാഗ്ദാനം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മൂച്ചിക്കൽ സ്വദേശി മുഹമ്മദാലിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യത്തിനു പ്രേരിപ്പിച്ചതു മുഹമ്മദാലിയുടെ ഭാര്യ ഉമ്മുൽ ഷാഹിറയാണെന്നു മുഖ്യപ്രതി ജെയ്മോന്റെ മൊഴി. ഭർത്താവിനെ വകവര‌ുത്തിയാൽ തന്റെ പേരില‌ുള്ള 9 സെന്റ് സ്ഥലവ‌ും വീട‌ും ഭർത്താവിന്റെ പേരിലുള്ള ചരക്ക‌ുവാഹനവും ജെയ്മോനു നൽകാമെന്നു ഷാഹിറ വാക്കു നൽകിയിരുന്നു. ചിതലിന് ഉപയോഗിക്ക‌ുന്ന വിഷം മദ്യത്തിൽ ചേർത്തു നൽകിയാണു മ‌ുഹമ്മദാലിയെ കൊലപ്പെട‌ുത്തിയതെന്നും മദ്യം വാങ്ങാൻ സംഭവദിവസം രാവിലെ ഷാഹിറ 1000 ര‌ൂപ നൽകിയെന്നും ജെയ്മോൻ അന്വേഷണ സംഘത്തെ അറിയിച്ചു.

സംഭവദിവസം രാത്രി എട്ടിനാണു മദ്യപിക്കാനായി മ‌ുഹമ്മദാലിയ‌ും അയൽവാസി ജെയ്മോന‌ും വീടിന്റെ ടെറസിലേക്കു കയറിയത്. മുഹമ്മദാലി മദ്യപിച്ച് അവശനായതിനു പിന്നാലെ ഭാര്യയും അവിടേക്കെത്തി. വിഷക്കുപ്പിയുടെ അടപ്പ് തുറന്നുകൊടുത്തതും ഉമ്മുൽ ഷാഹിറയാണ്. വിഷം ഉള്ളിൽ ചെന്നു രക്തം ഛർദിച്ച മ‌ുഹമ്മദാലിയെ ഇരുവരും ചേർന്നു മ‌ുറിയിലെത്തിച്ചു കട്ടിലിൽ കിടത്തി. മരണം ഉറപ്പാക്കിയശേഷം രാത്രി 2 മണിക്കാണ് അവിടെനിന്നു പോയതെന്നു ജെയ്മോൻ വെളിപ്പെടുത്തി. കൊലപ്പെടുത്തിയശേഷം തൊട്ടടുത്ത ക്വാറിയിൽ തള്ളാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും ഉമ്മുൽ ഷാഹിറ സമ്മതിച്ചില്ല. തുടർന്നാണ് ഉറക്കത്തിനിടയിലെ ഹൃദയാഘാതമെന്നു ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാൻ തീരുമാനിച്ചത്.

ചോദ്യംചെയ്യലിനു ശേഷം മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ജെയ്മോനെ 7 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഉമ്മുൽ ഷാഹിറയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്നു കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണു തീരുമാനം. കാളികാവ് മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലി 2018 സെപ്റ്റംബർ 21നാണ് കൊല്ലപ്പെട്ടത്. തുടർന്നു തമിഴ്നാട്ടിലേക്കു മുങ്ങിയ ജെയ്മോനെയും ഷാഹിറയെയും കഴിഞ്ഞദിവസമാണു മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...