സംസ്ഥാനത്ത് ചൂ‌ട് കൂടുന്നു, ഡാമുകളിലും വെള്ളം കുറവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ താപനില ഉയരുന്നു. മിക്ക ജില്ലകളിലും ശരാശരി താപനിലയില്‍ വര്‍ധനവുണ്ടായി. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെല്ലാം താപനില 30 ഡിഗ്രി കടന്നു. കോട്ടയത്ത് 34 ഡിഗ്രി സെഷ്യല്‍സ് താപനിലയാണ് രേഖപ്പെടുത്തിയത്. 4.2 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് രേഖപ്പെടുത്തിയത്. പുനലൂര്‍ 34 (3.1 കൂടുതല്‍), ആലപ്പുഴ 33.6°C (4°c കൂടുതല്‍), കോഴിക്കോട് 33 (3.4 കൂടുതല്‍), കണ്ണൂര്‍ 32.7 (3.2 കൂടുതല്‍), തിരുവനന്തപുരം 32.5 (2.1 കൂടുതല്‍), പാലക്കാട് 30.9 (2 കൂടുതല്‍) എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. മറ്റുജില്ലകളിലും പതിവിന് വിപരീതമായി ചൂട് കൂടി.

കാലവര്‍ഷം തുടങ്ങി 63 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്ത് 11 ദിവസം മാത്രമാണ് വേണ്ട രീതിയില്‍ മഴ ലഭിച്ചത്. കെഎസ്ഇബിയുടെ ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 മുതല്‍ 50 ശതമാനം വരെയാണ് ജലസംഭരണികളിലെ വെള്ളത്തിന്റെ കുറവ്. ഇടുക്കി ഡാമില്‍ 2022 ഓഗസ്റ്റ് ഒന്നിന് 66 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് 32 ശതമാനം മാത്രമാണ് ജലനിരപ്പ്. വൈദ്യുതി വകുപ്പിന്റെ 15 ഡാമുകളിലും വെള്ളം കുറവാണ്. വരുന്ന ദിവസങ്ങളില്‍ മഴ ലഭിച്ചിച്ചെങ്കില്‍ ആഭ്യന്തര ജലവൈദ്യുതോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്ത് കാലവര്‍ഷം പകുതി പിന്നിട്ടപ്പോള്‍ മഴയില്‍ 35% കുറവാണുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....

ഇലക്ട്രിക് കാർ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മുന്നേറ്റം ; പ്രധാന വിപണി യൂറോപ്പ്

0
കൊച്ചി : ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക...