പനിച്ചുവിറച്ച് കേരളം; ഇത് ഡെങ്കിപ്പനി, എലിപ്പനി മുതലായവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുന്‍പ് തന്നെ മഴക്കാലരോഗങ്ങളും പകര്‍ച്ചപ്പനികളും സംസ്ഥാനത്ത് വ്യാപകമാകുന്നത് സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. ഈമാസം മാത്രം 1,43,377 പേര്‍ക്കാണ് പകര്‍ച്ചപനി സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും ഡെങ്കിപ്പനിയുടെ സാനിധ്യം റിപ്പോര്‍ട്ട് ചെയ്തതും സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഒന്‍പത് എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന മുന്നറിയിപ്പ് നല്‍കുന്നു. മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണൈന്നും ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോഗങ്ങള്‍ക്കെതിരെ ഓരോരുത്തരും കരുതിയിരിക്കേണ്ടതുണ്ട്.

ഈമാസം 3678 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയത്. ഇതില്‍ 877 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും 2801 പേര്‍ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. 165 പേരാണ് എലിപ്പനിയ്ക്ക് ഈമാസം ചികിത്സതേടിയത്. ഒന്‍പത് എലിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ പനിബാധിതരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവുണ്ടാകും. വൈറല്‍ പനി ബാധിച്ചവരുടെ എണ്ണത്തിലും വലിയ രീതിയില്‍ വര്‍ധനവുണ്ടാകുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...