Thursday, July 3, 2025 8:05 am

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് കേരളം, ഇടതു സർക്കാർ ആയത് കൊണ്ടാണത് : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സർക്കാർ ആയത് കൊണ്ടാണ് അങ്ങനെ പറയാൻ കഴിഞ്ഞത്. ഞങ്ങൾ മത നിരപേക്ഷമാണെന്ന് പറഞ്ഞാൽ മതനിരപേക്ഷമാകില്ല. അതിന് ഉരകല്ല് ഉണ്ട്. വർഗീയതയോട് സന്ധി ചെയ്യില്ല എന്നതാണ് ആ ഉരകല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയോട് സന്ധി ചെയ്യില്ലെന്ന് അവർക്ക് പറയാൻ പറ്റുമോ. വർഗീയതയുമായി വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് ഇടതുപക്ഷത്തിന്. ഓരോ പ്രശ്നം വരുമ്പോൾ മതനിരപേക്ഷർ എന്ന് പറയുന്നവർ വല്ലതും ചെയ്യുന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കേന്ദ്രത്തിന്റെ നടപടികൾ തുറന്നു കാണിക്കാണാനാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. അതിന് യുഡിഎഫിന് വിഷമമുണ്ടാവേണ്ട കാര്യമില്ലല്ലോ. നാടിന്റെ നേട്ടമാണ് അവതരിപ്പിക്കുന്ന മറ്റൊരു കാര്യം. പിന്നെ എന്തിനാണ് ഇത് യു ഡി എഫ് ബഹിഷ്കരിച്ചത്. എല്ലാ ഘട്ടത്തിലും യു ഡി എഫ് ഇത്തരം സമീപനം സ്വീകരിച്ചു. യൂ ഡി എഫ് അപവാദം പ്രചരിപ്പിക്കുകയാണ്. ബഹിഷ്കരണം കോൺഗ്രസാണ് ആദ്യം പ്രഖ്യാപിക്കുന്നത്. പിന്നെ മറ്റുള്ളവർ ഏറ്റെടുക്കുകയാണ്. യൂ ഡി എഫ് ആണ് തീരുമാനിക്കുന്നത്. ആണെങ്കിൽ യൂ ഡി എഫ് കൺവീനർ അല്ലെ പ്രഖ്യാപിക്കേണ്ടത്. നവകേരള സദസ്സിന്റെ കാര്യത്തിൽ പ്രതിപക്ഷ നേതാവാണ് ആദ്യം ബഹിഷ്കരണം പ്രഖ്യാപിച്ചത്. പിന്നാലെ മറ്റു പാർട്ടികളും അതിനൊപ്പം നിൽക്കുകയായിരുന്നുവെന്നും പിണറായി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കുവൈത്ത് സിറ്റി  : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....

ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ നടപടി ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്

0
തെൽ അവിവ്: ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തലും തുടർന്ന്​ സമ്പൂർണ യുദ്ധവിരാമ...

എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10...

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...