തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണ വിലയിൽ മാറ്റമില്ല. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിൽ ആണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച മുതൽ ഗ്രാമിന് 4460 രൂപയിലും പവന് 35,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ആഴ്ചയുടെ അവസാനത്തെ മൂന്നു ദിവസങ്ങളിലായി പവന് വർധിച്ചത് 660 രൂപയാണ്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കിലായിരുന്നു വില. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,831.72 ഡോളറിലെത്തി. കഴിഞ്ഞ മുപ്പത് ദിവസങ്ങൾ കൊണ്ട് 100 ഡോളറിലധികം മുന്നേറ്റം നേടിയ രാജ്യാന്തര സ്വർണ വില അടുത്ത കുതിപ്പിന് മുൻപ് ചെറുതിരുത്തലിന് വിധേയമായേക്കും.1860 ഡോളറാണ് സ്വർണത്തിന്റെ അടുത്ത ലക്‌ഷ്യമെന്നു വിദഗ്ധർ പറഞ്ഞു.