Monday, May 13, 2024 8:30 am

സാമ്പിളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന പൂളിങ് രീതിയുമായി ലാബുകള്‍ ; കൃത്യത കുറവായതിനാല്‍ ആശങ്കയോടെ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച പശ്ചാത്തലത്തില്‍ പല സാമ്പിളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന പൂളിങ് രീതി നടപ്പിലാക്കി ഒരു വിഭാഗം ലാബുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കൂടുന്ന സാഹചര്യത്തില്‍ പൂളിങ് രീതി പ്രായോഗികമല്ലെന്നും കൃത്യത ഉണ്ടാകില്ലന്നും വിലയിരുത്തലുണ്ട്.

ഓരോ സാമ്പിളുകള്‍ക്കും പ്രത്യേക പരിശോധന കിറ്റുകള്‍ വേണ്ട എന്നുള്ളതാണ് പൂളിങ് രീതികൊണ്ട് ലാബുകള്‍ക്കുള്ള മെച്ചം. ഉദാഹരണത്തിന് മുപ്പത് സാമ്പിളുകളുണ്ടെങ്കില്‍ അവ ആറെണ്ണം വീതമുള്ള അഞ്ച് ഗ്രൂപ്പുകളാക്കി പരിശോധിക്കും. ഏതെങ്കിലും ഗ്രൂപ്പിലെ സാമ്പിളുകളിലൊന്ന് പോസിറ്റീവായാല്‍ അതിലെ ഒരോന്നും പ്രത്യേകം പരിശോധിച്ച് യഥാർഥ പോസിറ്റീവ് കണ്ടെത്തും.

ഇനി നെഗറ്റീവാണെങ്കില്‍ ആ ഗ്രൂപ്പിലെ എല്ലാം നെഗറ്റീവാകും. എന്നാല്‍ ടിപിആര്‍ നിരക്ക് കുറഞ്ഞിരിക്കുമ്പോള്‍ മാത്രമേ ഇത് പ്രായോഗികമാകൂ. നിലവില്‍ പലയിടത്തും നൂറു പേരില്‍ ശരാശരി മുപ്പത് ആളുകളിലും രോഗമുള്ള സ്ഥിതിയാണ്. പൂളിങ്ങിനായി എടുത്ത സ്രവത്തിന്റെ അളവും മറ്റും കുറഞ്ഞാല്‍ പോസിറ്റീവ് കേസുകള്‍ തിരിച്ചറിയാനാകില്ലെന്നും ഫലപ്രാപ്തിയെ ബാധിക്കുമെന്നു വിദ്ഗധര്‍ പറയുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി മൂന്ന് ശതമാനത്തില്‍ താഴെയുള്ളപ്പോള്‍ ആര്‍ടിപിസിആര്‍ പൂളിങ് രീതി പ്രായോഗികമായിരുന്നു. പക്ഷേ ഇപ്പോൾ അതല്ല സ്ഥിതി. ഫലം വരാന്‍‍ 48 മണിക്കൂറെങ്കിലും കാത്തിരിക്കണമെന്നതും അടിയന്തര യാത്ര ഉള്‍പ്പെടെയുള്ള ആവശ്യമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റഷ്യയിൽ യുക്രെയിൻ ആക്രമണം ; ഏഴ് പേർ കൊല്ലപ്പെട്ടു

0
മോസ്കോ: റഷ്യൻ നഗരമായ ബെൽഗൊറോഡിലുണ്ടായ യുക്രെയിൻ മിസൈലാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു....

ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് ; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള...

0
കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് താറുമാറായ എയർ ഇന്ത്യ എക്സ്പ്രസ് വിമാന...

ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: മൂന്ന് പേർക്കെതിരെ കേസ് ; ബോംബ്...

0
കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക...

നിമിഷപ്രിയയുടെ മോചനം ; പ്രാഥമിക ചർച്ചകൾ ഉടൻ തുടങ്ങുമെന്ന് ആക്ഷൻ കൗൺസിൽ

0
കൊച്ചി: യമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം...