മൂന്നാം ദിവസവും വിലയിൽ മാറ്റമില്ലാതെ സ്വർണ വിപണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണ വിലയിൽ മാറ്റമില്ല. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിൽ ആണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച മുതൽ ഗ്രാമിന് 4460 രൂപയിലും പവന് 35,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ആഴ്ചയുടെ അവസാനത്തെ മൂന്നു ദിവസങ്ങളിലായി പവന് വർധിച്ചത് 660 രൂപയാണ്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കിലായിരുന്നു വില. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,831.72 ഡോളറിലെത്തി. കഴിഞ്ഞ മുപ്പത് ദിവസങ്ങൾ കൊണ്ട് 100 ഡോളറിലധികം മുന്നേറ്റം നേടിയ രാജ്യാന്തര സ്വർണ വില അടുത്ത കുതിപ്പിന് മുൻപ് ചെറുതിരുത്തലിന് വിധേയമായേക്കും.1860 ഡോളറാണ് സ്വർണത്തിന്റെ അടുത്ത ലക്‌ഷ്യമെന്നു വിദഗ്ധർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...