Wednesday, April 24, 2024 4:19 pm

തുടർച്ചയായ ഇടിവിന് ശേഷം വീണ്ടുമുയർന്ന് ഇന്നത്തെ സ്വർണവില

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടും ഉയർന്നു. എന്നാൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ താഴെയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാം 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 4485 രൂപയാണ്. ഇന്നലത്തെ സ്വർണ വില ഗ്രാമിന് 4470 രൂപയായിരുന്നു. 15 രൂപയുടെ വർധനവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായത്. നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്.

പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ൽ എത്തിയ ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടർന്നത്. എന്നാൽ ഇന്ന് വീണ്ടും ഉയർന്നത് സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ആശ്വാസമാകുന്നുണ്ട്. 22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ സ്വർണ വില പവന്  35760 രൂപയായിരുന്നത്. ഇന്നത്തെ സ്വർണവില പവന് 35880 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 44850 രൂപയാണ്.

കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില ഇന്ന് 17 രൂപ കൂടി. ഇന്നത്തെ സ്വർണ വില 24 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4893 രൂപയാണ്. ഒരു പവൻ സ്വർണ വില 39144 രൂപയാണ്. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ വില 48930 രൂപയാണ്. പവന് 136 രൂപയും പത്ത് ഗ്രാമിന് 170 രൂപയും ഇന്നത്തെ സ്വർണ വിലയിൽ  വർധിച്ചു. 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയിൽ 15 രൂപയുടെ വർധനവാണ് ഒരു ഗ്രാമിന് ഉണ്ടായത്. ഒരു പവന് ഇന്നത്തെ സ്വർണ വിലയിൽ  120 രൂപയുടെ ഉയർച്ചയുണ്ടായി. പത്ത് ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് 150 രൂപ ഉയർന്നു.

അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ  വർധനവും ഇടിവുമുണ്ടായി. ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോളിങിന് ശേഷം കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും മുദ്ര വയ്ക്കും ; വ്യക്തത വരുത്തി തിരഞ്ഞെടുപ്പ്...

0
നൃൂഡൽഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെയും വിവി പാറ്റിന്‍റെയും...

അന്വേഷണത്തിനായി പണം കൈമാറാന്‍ ഒരു ഏജന്‍സിയും ആവശ്യപ്പെടില്ല ; തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്‌

0
തിരുവനന്തപുരം: അന്വേഷണ ഏജന്‍സികളെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട് പണം തട്ടുന്ന രീതി...

20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : 39 ദിവസത്തെ പരസ്യ പ്രചാരണം ഇന്നു തീരുന്നതോടെ കേരളത്തിൽ...

ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ മുന്നണികള്‍ പുറം തിരിച്ചു നില്‍ക്കുന്നു : കെസിസി

0
തിരുവനന്തപുരം : ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ മുന്നണികള്‍ പുറം തിരിച്ചു...