കോവിഡ് പരിശോധിക്കാതെ സ്വയം പനിക്ക് മരുന്ന് കഴിക്കരുത് ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പനിയും ചുമയും വരുമ്പോൾ കാലാവസ്ഥാ മാറ്റം മൂലമാണെന്ന് സ്വയം ഉറപ്പിച്ച് വീട്ടുചികിത്സ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. കോവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആർ.ടി.പി.സി.ആർ പരിശോധന നടത്താനോ അധികൃതരെ അറിയിക്കാനോ തയ്യാറാകാത്ത സാഹചര്യവും വ്യാപകമാകുന്നുണ്ട്. കോവിഡ് പരിശോധിക്കാതെ പനി കുറയാനുള്ള മരുന്നും വീട്ടുചികിത്സയുമായി ഏഴ് ദിവസം വീട്ടിൽ കഴിയുകയാണ് ഇക്കൂട്ടർ. കൂടുതൽ ദിവസം ക്വാറന്റീനിൽ ഇരിക്കാനും ആശുപത്രിയിൽ പോയി പരിശോധിക്കാനും തയ്യാറല്ലാത്തവരാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഇത് കോവിഡ് പ്രതിരോധത്തെ ദോഷകരമായി ബാധിക്കും. രോഗിയുമായി സമ്പർക്കത്തിലുള്ളവർ പുറത്തിറങ്ങുന്നതിന് ഇത് അവസരമൊരുക്കും. ഇത് രോഗ വ്യാപനത്തിനും കാരണമാകും.

സർക്കാർ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയാൽ ഫലമെത്താൻ താമസിക്കുന്നതും സ്വകാര്യ സ്ഥാപനങ്ങളിൽ കുടുംബാംഗങ്ങളെല്ലാം ചേർന്ന് പരിശോധന നടത്താൻ തയ്യാറല്ലാത്തവരും ഒന്നും നോക്കാതെ വീട്ടിലിരിപ്പാണ് ഇപ്പോൾ. ഇത് കോവിഡനന്തര ചികിത്സയെയും ബാധിക്കും. കോവിഡ് സങ്കീർണതകളുണ്ടായാൽ ചികിത്സ വൈകാനും കാരണമാകുമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. കോവിഡ് കുറഞ്ഞെങ്കിലും ജാഗ്രത തുടർന്നാലേ രോഗത്തെ പിടിച്ചുനിർത്താൻ സാധിക്കുകയുള്ളൂവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പലരും സ്ട്രിപ്പുകൾ ഉപയോഗിച്ച് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് അറിഞ്ഞാൽ അധികൃതരെ അറിയിക്കാതെ ചികിത്സകൾ നടത്തുകയും ചെയ്യുന്നുണ്ട്. സ്ട്രിപ്പുകൾ വിപണിയിൽ കിട്ടുമെങ്കിലും ഇവ ഉപയോഗിച്ചതിനു ശേഷം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....