കേന്ദ്ര ബജറ്റിൽ കേരളത്തിന് 3000 കോടിയിലധികം കിട്ടി, തുറന്ന സംവാദത്തിന് തയ്യാർ : കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽവെ വികസനത്തിന് 3000 കോടിയിലധികം രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര ബജറ്റിനെക്കുറിച്ച് എൽഡിഎഫും യുഡിഎഫും കള്ളം പ്രചരിപ്പിക്കുന്നു. എയിംസിൻ്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് തന്നെ വ്യക്തതയില്ല. കിനാലൂരിൽ എയിംസ് വരുന്ന കാര്യത്തിൽ ബിജെപിക്ക് പ്രശ്നമില്ല. എന്നാൽ അതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എയിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് ലോബി സജീവമായി രംഗത്തുണ്ട്.

പിണറായി സർക്കാരിൻ്റെ കേന്ദ്ര വിരുദ്ധ പ്രചാരണത്തിൽ കേരളത്തിലെ പ്രതിപക്ഷം പെട്ടുപോയി. ബജറ്റിൽ തുറന്ന സംവാദത്തിന് ഇരുമുന്നണികളെയും സുരേന്ദ്രൻ ക്ഷണിച്ചു. മോദി വിരുദ്ധതയുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണ് ഇടത് വലത് മുന്നണികളെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭ കാണില്ല. കെ. മുരളീധരനെ കോൺഗ്രസ് ബലിയാടാക്കുകയാണ്. കെ. കരുണാകരൻ്റെയും ഉമ്മൻ ചാണ്ടിയുടെയും മക്കളെ പുകച്ച് പുറത്തു ചാടിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസിൽ നടക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....