Wednesday, December 18, 2024 10:22 am

കോവിഡ് സഹായം അപര്യാപ്തം ; സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാരിനെ വിമർശിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലാണ് വിമർശനവുമായി കെ.കെ ശൈലജ രംഗത്തെത്തിയത്. കോവിഡിൽ പ്രതിസന്ധിയിലായ വിഭാഗങ്ങൾക്ക് സർക്കാർ നൽകിവരുന്ന സഹായങ്ങൾ അപര്യാപ്തമാണെന്നായിരുന്നു മുൻമന്ത്രിയുടെ വിമർശനം.

ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധവേണമെന്നും കെ.കെ ശൈലജ നിയമസഭയിൽ ആവശ്യപ്പെട്ടു. ചെറുകിട, പരമ്പരാഗത തൊഴിൽ മേഖലയുടെ കടുത്ത പ്രതിസന്ധി കെ.കെ ശൈലജ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ താൽക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ എന്ന് അവർ സൂചിപ്പിച്ചു. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തിൽ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും കെ.കെ ശൈലജ ആവശ്യപ്പെട്ടു. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവർ ഉന്നയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയിൽ ഉന്നയിച്ച തരത്തിലുള്ള വിമർശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചിൽ നിന്നും ഉയർന്നത് എന്നതാണ് പ്രത്യേകത. ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി.രാജീവ് നിലവിലെ സർക്കാർ പദ്ധതികളാണ് വിശദീകരിച്ചത്. കെ.കെ ശൈലജയുടെ നിർദ്ദേശങ്ങൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുഷ്പ-2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതിയുടെ മരണം ; തിയേറ്ററിന് കാരണം കാണിക്കൽ നോട്ടീസ്

0
ഹൈദരാബാദ് : പുഷ്പ-2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരന്തം...

മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി

0
തി​രു​വ​ന​ന്ത​പു​രം : മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി. പാര്‍ട്ടിക്ക് മന്ത്രി...

പരിശീലനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാൻ മരിച്ചു

0
ബികാനീ‌ർ : സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാൻ...

തീ പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
കൊച്ചി: തീ പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. എറണാകുളം ആലുവ പട്ടേരിപ്പുറം സ്വദേശി...