കേരള ഭരണം കേന്ദ്ര ഭരണത്തിന്റെ തനിപ്പകർപ്പ് : കുമ്പളത്ത് ശങ്കരപ്പിള്ള

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ഭ​ര​ണ​പ​ക്ഷ​വും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും പാ​ർ​ല​മെ​ന്റി​ലെ ഫാ​ഷി​സ്റ്റ് ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ ഫോട്ടോ പ​തി​പ്പാ​യി അ​ധഃ​പ​തി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ കേ​ട്ടു​കേ​ൾ​വി ഇ​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷം പെ​രു​മാ​റു​ന്ന​തെ​ന്നും ഓ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത്‌ ശങ്കരപ്പിള്ള കു​റ്റ​പ്പെ​ടു​ത്തി. ഓ.ഐ.സി.സി സിങ്കപ്പൂർ മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ്.എം.ജോർജ് അദ്ധ്യക്ഷനായിരുന്നു. സിങ്കപ്പൂർ ഓ.ഐ.സി.സി മെമ്പർഷിപ്പ് അരുൺ മാത്യൂസിന് നൽകികൊണ്ട് ഗ്ലോബൽ ചെയർമാൻ നിർവ്വഹിച്ചു.

മു​ഖ്യ​മ​ന്ത്രി ഉ​ത്ത​രം പ​റ​യേ​ണ്ട റൂ​ൾ പോലും തു​ട​ർ​ച്ച​യാ​യി സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കു​ന്നി​ല്ല. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്റെ  ധ്വം​സ​നവും നീതി നിഷേധവുമാണ്. ഈ ​ന​ട​പ​ടി​ക്കെ​തി​രെ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് അ​ട​ക്ക​മു​ള്ള എം.​എ​ൽ.​എ​മാ​രെ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​നെ ഉ​പ​യോ​ഗി​ച്ച്  കയ്യേ​റ്റം ചെ​യ്ത ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണ്. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചോടുകയാണ്. അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​തി​ലൂ​ടെ സിപി എമ്മിന്റെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യാ​ണ് വെ​ളി​വാ​കു​ന്ന​ത്. ജ​നാ​ധി​പ​ത്യ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ഇ​തി​നെ  നേരിടണമെന്നും ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു

0
വയനാട്: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ...

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കുടുംബം

0
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത്...

സൈക്കിളിൽ വരുന്നതിനിടെ കുഴിയിൽ വീണ് അപകടം ; കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

0
ആലപ്പുഴ : കീബോർഡ് ആർട്ടിസ്റ്റ് മംഗലം വടക്കേ തയ്യിൽ വീട്ടിൽ മഹേഷ്...

എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക് ഇടതുമുന്നണി രാഷ്ട്രീയം വിട്ട്...

0
തിരുവനന്തപുരം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക്...