കുട്ടികൾക്ക് ഒന്നാം ക്ലാസ്സിൽ ചേരാൻ അഞ്ച് വയസ്സ് മതി ; പ്രായപരിധി മാറ്റമില്ലാതെ ഈ വർഷവും തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അടിസ്ഥാന പ്രായം അഞ്ച് വയസ്സായി തന്നെ ഈ അധ്യയന വർഷവും തുടരുമെന്ന് സർക്കാർ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രായപരിധി ആറുവയസ്സായി ഉയർത്തണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും കേരള വിദ്യാഭ്യാസ ചട്ടം (KER) മുൻനിർത്തി പഴയ രീതി തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ആറുവയസ്സ് നിബന്ധന കർശനമാക്കിയാൽ സ്കൂളുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്നും ഇത് അധ്യാപകരുടെ ജോലിസ്ഥിരതയെ ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലാണ് ഈ നടപടി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒന്നാംക്ലാസ്സിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 2025-ൽ മാത്രം 16,500 കുട്ടികളുടെ കുറവാണ് ഉണ്ടായത്. ഈ വർഷം പ്രായപരിധി ആറുവയസ്സാകുമെന്ന് കരുതി കുട്ടികളെ വീണ്ടും യു.കെ.ജി ക്ലാസുകളിലും അങ്കണവാടികളിലും ഇരുത്താൻ തയ്യാറെടുത്തിരുന്ന രക്ഷിതാക്കൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും.

പ്രായപരിധി ഉയർത്തുന്നത് ഒഴിവാക്കിയതോടെ സ്‌കൂളുകളിൽ കുട്ടികൾ കുറയുന്ന സാഹചര്യം ഒഴിവാകുകയും അധ്യാപകരുടെ ആശങ്കകൾക്ക് പരിഹാരമാവുകയും ചെയ്യും. മേയ് രണ്ടുമുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവേശന നടപടികൾ ആരംഭിക്കും. മതിയായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തവർക്ക് താൽക്കാലിക പ്രവേശനം നൽകാൻ സൗകര്യമുണ്ടാകും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. പ്രവേശനത്തിനായി കുട്ടികൾക്ക് യാതൊരുവിധ പരീക്ഷകളും നടത്തരുതെന്നും ഫീസുകൾ ഈടാക്കരുതെന്നും വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...